ഇടുക്കി അണക്കെട്ട്: അഞ്ചാം ഷട്ടറും തുറക്കാന്‍ കളക്ടര്‍ വൈദ്യുതി വകുപ്പിന് അനുമതി നല്‍കി


ഇടുക്കി: ഡാമിന്റെ അഞ്ചാം ഷട്ടറും തുറക്കാന്‍ കളക്ടര്‍ വൈദ്യുതി വകുപ്പിന് അനുമതി നല്‍കി. നിലവില്‍ രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ സെക്കന്റില്‍ 3,50,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കുന്നത്. ഇത് ഉടന്‍ ആറ് ലക്ഷം ലിറ്ററാക്കി ഉയര്‍ത്താനാണ് അധികൃതരുടെ തീരുമാനം.

നിലവില്‍ ഡാമിലെ ജലനിരപ്പ് 2,401. 60 അടിയാണ്. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതും നീരൊഴുക്ക് വര്‍ധിക്കുന്നതും കണക്കിലെടുത്താണ് ഒരു ഷട്ടര്‍ കൂടി തുറന്ന് കൂടുതല്‍ വെള്ളം ഒഴുക്കിക്കളയാന്‍ തീരുമാനിച്ചത്.

നാല് ഷട്ടറുകള്‍ തുറന്നതോടെ ചെറുതോണി പ്രദേശത്തും പെരിയാറിന്റെ ഇരുകരകളിലും 100മീറ്റര്‍ പരിധിയിലുള്ള താമസക്കാര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറംതള്ളുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ചതോടെ ചെറുതോണി ടൗണും സമീപപ്രദേശങ്ങളിലും വെള്ളം കയറി. ചെറുതോണി പാലം കരകവിഞ്ഞൊഴുകുന്ന സ്ഥിതിയിലാണ്. നാല് ഷട്ടറുകള്‍ തുറന്നതോടെ അധികം താമസിയാതെ ചെറുതോണിപ്പുഴ കരകവിയും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top