ഇപി ജയരാജന് വ്യവസായ വകുപ്പുതന്നെ നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്ന ഇപി ജയരാജന് വ്യവസായ വകുപ്പ് നല്‍കും. അദ്ദേഹം നേരത്തെ വഹിച്ചിട്ടുള്ളതും വ്യവസായ വകുപ്പായിരുന്നു. ഇപ്പോള്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം കൈക്കൊണ്ടത്.

എസി മൊയ്തീനാണ് നിലവില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നത് പുതിയ മാറ്റമുണ്ടാകുന്നതോടെ അദ്ദേഹത്തിന് കായിക വകുപ്പ് മാത്രമാകും കൈകാര്യം ചെയ്യേണ്ടിവരിക. ഇതിന് പുറമെ സിപിഐയക്ക് ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനമായി. മറ്റുചില ചെറിയ മാറ്റങ്ങള്‍കൂടി മന്ത്രിസഭയിലുണ്ടാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top