വെള്ളപ്പൊക്കം: തല്‍കാലത്തേക്ക് കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് പൗരന്മാരോട് അമേരിക്ക


തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാശം വിതച്ച കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉള്ള പ്രദേശത്തേക്ക് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തിലെ സ്ഥിതി ഗതികളെ ആശങ്കജനകമെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.

ഇന്നലെ നെടുമ്പാശ്ശേരി അടച്ചിടാനുണ്ടായ സാഹചര്യവും മുന്നറിയിപ്പിന് കാരണമായി. രണ്ട് ദിവസത്തെ മഴക്കെടുതിയില്‍ മാത്രം 23 പേരാണ് മരിച്ചത്. പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടിന് സമീപം ഇന്നലെ രാത്രി ഉരുള്‍പൊട്ടിയിരുന്നു. ഈ ഹോട്ടലില്‍ 30 ഓളം വിദേശികള്‍ കുടുങ്ങി. രക്ഷപ്പെടുത്തണമെന്ന ഇവരുടെ സന്ദേശങ്ങള്‍ വൈറലാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top