വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞുവീണ് യുവാവ് മരിച്ചു


തിരുവനന്തപുരം: വെഞ്ഞാറമൂട് തൈക്കാട് കനത്ത മഴയില്‍ കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞു വീണ് യുവാവ് മരിച്ചു. പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍ സുരേഷ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ക്ഷേത്രത്തില്‍ പോകുവാന്‍ കുളിയ്ക്കുന്നതിന് വെള്ളം കോരുകയായിരുന്നു. തുടര്‍ന്ന് കിണറിന്റെ ഒരു ഭാഗവും സുരേഷും കിണറ്റില്‍ വീഴുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top