ഞങ്ങള്‍ ലിംഗസമത്വത്തിനായി പരിശ്രമിച്ചുകൊണ്ടേയിരിക്കും, മാറ്റങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കും: ഡബ്ല്യുസിസി അംഗങ്ങള്‍

തങ്ങള്‍ പല സംഘടനകളിലേയും അംഗങ്ങളാണെന്നും അവയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ലിംഗ സമത്വത്തിനായി പൊരുതുമെന്നും പദ്മപ്രിയയും രേവതിയും മാധ്യമങ്ങളോട് പറഞ്ഞു. ഡബ്ല്യുസിസി ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. ഈ സംഘടനയുടെ ഭാഗഭാക്കാകുന്നതുതന്നെ അത് ലക്ഷ്യമാക്കിയാണ്, അവര്‍ പറഞ്ഞു.

അമ്മ ഭാരവാഹികളുമായുള്ള ചര്‍ച്ചയ്ക്കായി തയാറെടുപ്പുകള്‍ നടത്തിയിരുന്നു. അവര്‍ ഞങ്ങളെ കേള്‍ക്കുമെന്നതിനാലാണത്. അവരെ കുറ്റപ്പെടുത്താന്‍ വേണ്ടിയായിരുന്നില്ല ചര്‍ച്ച, പരിഹാരത്തിനുള്ള സാധ്യതകളെല്ലാം ഞങ്ങള്‍ ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തോട് രേവതി ചൂണ്ടിക്കാട്ടി.

ഇത്തരം ആഴത്തിലുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടിവന്നിട്ടില്ലെന്ന് പദ്മപ്രിയയും പറഞ്ഞു. ‘തുറന്ന ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. കാരണം ഇപ്പോള്‍ നേരിടുന്ന തരം അവസ്ഥ ഇതിനുമുമ്പ് സംഭവിച്ചിട്ടില്ല. ചര്‍ച്ച നന്നായിരുന്നു, രണ്ട് വശവും പരിഗണനയ്ക്ക് എത്തുകയും വിഷയങ്ങള്‍ നന്നായി ഉന്നയിക്കപ്പെടുകയും ചെയ്തു’, പദ്മപ്രിയ കൂട്ടിച്ചേര്‍ത്തു.

ചില വിഷയങ്ങളില്‍ നിയമപരമായ ചില വ്യക്തത ആവശ്യമായിരുന്നു. അതിനാല്‍ നിയമ സഹായം ചില കാര്യങ്ങളില്‍ തേടേണ്ടിവന്നേക്കാമെന്നും രേവതി പറഞ്ഞു. ഞങ്ങള്‍ പറയാനുറപ്പിച്ച കാര്യങ്ങള്‍ ഞങ്ങള്‍ പറഞ്ഞു. ഒരു സമയപരിധിക്കുള്ളില്‍ പരിഹാരം പ്രതീക്ഷിക്കുന്നുവെന്നും അറിയിച്ചു. ഉടന്‍തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് കമ്മറ്റി എഴുതിത്തന്നെ മറുപടിയറിയിക്കുമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

ഈവിധ കാര്യങ്ങളെല്ലാം തന്നെ പഠിപ്പിച്ചത് ഒന്നും നിസാരമായി കാണരുതെന്നാണ്. ഒരു സംഘടനയുടെ ഭാഗമാകുക എന്നത് ഒരു ഉത്തരവാദിത്തമാണ്. അത് മറ്റൊരു പാഠമാണ്. ഇതും ഡബ്ല്യുസിസിയില്‍ നിന്ന് മനസിലായതാണ്. കരുത്തും ബലഹീനതിയും സ്വയം മനസിലാക്കാനായി. കൂട്ടായ പ്രവര്‍ത്തനത്തില്‍നിന്ന് ലഭിക്കുന്ന പലഭാഗത്തുനിന്നുള്ള കാഴ്ച്ചപ്പാടുകള്‍ തന്നെയാണ് ഞങ്ങളുടെ ശക്തി എന്നും രേവതി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top