താജ്മഹല്‍ ഉള്‍പ്പടെയുള്ള ചരിത്ര സ്മാരകങ്ങളുടെ സന്ദര്‍ശന ഫീസ് ഉയര്‍ത്തി

താജ്മഹല്‍

ആഗ്ര: താജ്മഹല്‍ ഉള്‍പ്പടെയുള്ള ചരിത്ര സ്മാരകങ്ങളുടെ സന്ദര്‍ശന ഫീസ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉയര്‍ത്തി. ഇതോടെ ആഭ്യന്തര സന്ദര്‍ശകര്‍ 10 രൂപ അധികവും വിദേശികള്‍ 100 രൂപ അധികവും സന്ദര്‍ശനത്തിനായി നല്‍കേണ്ടിവരും.

1000 രൂപയായിരുന്നു താജ്ഹല്‍ മഹല്‍ സന്ദര്‍ശിക്കുന്നതിന് വിദേശികള്‍ നല്‍കേണ്ടിയിരുന്ന ഫീസ്. ഫീസ് ഉയര്‍ത്തിയതോടെ ഇനി മുതല്‍ 1,100 രൂപ നല്‍കേണ്ടിവരും. 50 രൂപയാണ് ആഭ്യന്തര സന്ദര്‍ശകരില്‍ നിന്നും ഈടാക്കുന്നത്.

സാര്‍ക്ക് രാജ്യങ്ങളില്‍ അംഗമായിട്ടുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരില്‍ നിന്നും 540 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ 500 രൂപ ആഗ്ര ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ ടോള്‍ ഇനത്തിലാണ് ഈടാക്കുന്നത്.

ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള ഫീസ് വര്‍ധിക്കുന്നതോടെ വിദേശികളുടെ എണ്ണത്തില്‍ കുറവുണ്ടാകാനുള്ള സാധ്യത ഉണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് താജ് മഹലിന്റെ സന്ദര്‍ശന ഫീസ് ഉയര്‍ത്തുന്നത്. 2016 ലാണ് ഇതിനു മുന്‍പ് സന്ദര്‍ശന ഫീസ് ഉയര്‍ത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top