സൗദിയില്‍ മഴ; അണക്കെട്ട് കവിഞ്ഞൊഴുകി

ജിസാന്‍: സൗദിയിലെ ബെയ്ഷ് മേഖലയിലെ പ്രധാന അണക്കെട്ടായ ‘വാദി വആല്‍’ ശക്തമായ മഴയെ തുടര്‍ന്ന് കവിഞ്ഞൊഴുകി. കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയില്‍ ശക്തമായ മഴ തുടരുന്നുണ്ട്. എന്നാല്‍ മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടില്ല. അണക്കെട്ട് കവിഞ്ഞൊഴുകുന്നതിന്റെ വീഡിയോകള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായി. മഴ വര്‍ഷിക്കാനുള്ള സാധ്യത നേരത്തെ സൗദി കാലാവസ്ഥാ നിരീക്ഷണ വിദഗ്ധന്‍ മുആദ് അല്‍ വസ്മദി അറിയിച്ചിരുന്നു. പ്രധാനമായും മക്ക, മദീന, തായിഫ്, അല്‍ബാഹ, അബഹ, ജിസാന്‍, നജ്‌റാന്‍ അല്‍ലെയ്ത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ മഴ ലഭിക്കുമെന്നായിരുന്നു മുന്നറിയിപ്പുണ്ടായിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top