പുതിയൊരു പാതയില്‍..! ‘വരത്തനി’ലെ നസ്രിയ ആലപിച്ച ഗാനം പുറത്തിറങ്ങി

കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വരത്തനി’ലെ നസ്രിയ ആലപിച്ച ഗാനം പുറത്തിറങ്ങി. പുതിയൊരു പാതയില്‍..! എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമല്‍ നീരദ്-ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നസ്രിയ നസിമും, അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിറ്റില്‍ സ്വയംപാണ് ഛായാഗ്രാഹകന്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top