എല്‍ ഹദാരി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു; പടിയിറങ്ങുന്നത് ലോകകപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ ഗോള്‍കീപ്പര്‍

എസ്സം എല്‍ ഹദാരി

കെയ്‌റോ: ഈജിപ്ത് ഗോള്‍ കീപ്പര്‍ എസ്സം എല്‍ ഹദാരി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് കളിച്ച ഏറ്റവും പ്രായം കൂടിയ ഗോള്‍ കീപ്പര്‍ കൂടിയാണ് നാല്‍പ്പത്തുഞ്ചുകാരനായ അദ്ദേഹം.

ഈജിപ്തിനായി 159 മത്സരങ്ങള്‍ കളിച്ച ഹദാരി കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കരിയറിലെ 22 വര്‍ഷങ്ങള്‍ക്കും നാല് മാസങ്ങള്‍ക്കും 12 ദിവസങ്ങള്‍ക്കുമിപ്പുറം വിരമിക്കാന്‍ ഇതാണ് ഏറ്റവും അനുയോജ്യമായ ദിവസമെന്ന് താന്‍ കരുതുന്നുവെന്ന് ഹദാരി പറഞ്ഞു. ദേശീയ ടീമിനായി ഇത്രയും മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1996 ല്‍ അരങ്ങേറ്റം കുറിച്ച ഹദാരി റഷ്യന്‍ ലോകകപ്പില്‍ സൗദി അറേബ്യയ്‌ക്കെതിരെയാണ് അവസാനമായി ഈജിപ്തിന്റെ ഗോള്‍വല കാത്തത്. ഈജിപ്ത് നാല് തവണ ആഫ്രിക്കന്‍ നാഷന്‍സ് ചാമ്പ്യന്‍മാരായപ്പോള്‍ ഹദാരിയായിരുന്നു മികച്ച ഗോളിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top