മക്കയില്‍ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

മക്ക: ഒഐസിസി മക്കയുടെ കീഴിലുള്ള ഹജജ് സെല്‍, മക്ക അല്‍നൂജര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലുമായി സംയുക്തമായി മക്കയില്‍ ഹജ്ജ് വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ചു. മക്കയിലെ അല്‍നൂജര്‍ ഹോസ്പിറ്റലില്‍ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ഇന്ത്യന്‍ ഹജജ് മിഷന്‍ മെഡിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ മോഹി സിദ്ദിഖി ഉദ്ഘാടനം ചെയ്തു.

അസ്സീസിയ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ചാര്‍ജ് സുലൈമാന്‍ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. മക്ക ഒഐസിസി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, റഷീദ് തൃശൂര്‍, നിസാം കായംകുളം, ഷെമീര്‍ കരുനാഗപ്പള്ളി, ഖാദര്‍ കുന്നിക്കോട്, ഫവാസ് കെളക്കാട്, ഷാഹിര്‍ തൃശൂര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ അല്‍നൂജര്‍ ഹോസ്പിറ്റല്‍ പ്രതിരോധ വിഭാഗം മേധാവി ഡോക്ടര്‍ അബ്ദുല്‍ റഹ്മാന്‍ അസ്സീരി, സിസ്റ്റര്‍ സാറ, ഒഐസിസി മെഡിക്കല്‍ വിംഗ് കോഡിനേറ്റര്‍മാരായ നിസാ നിസാം, ജെസിന്‍ കരുനാഗപ്പള്ളി, ജെയിസ് ഓച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top