കന്യാസ്ത്രീ ലൈംഗികപീഡന പരാതി നല്‍കിയിട്ടില്ല: ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമൊഴിയുമായി ഉജ്ജയിന്‍ ബിഷപ്

ദില്ലി: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂല മൊഴിയുമായി ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയിട്ടല്ലെന്നാണ് ജലന്ധര്‍ ബിഷപ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. മാനസികമായി പീഡിപ്പിക്കുന്നെന്ന് മാത്രമാണ് പരാതി പറഞ്ഞതെന്നും ഉജ്ജയിന്‍ ബിഷപിന്റെ മൊഴിയില്‍ പറയുന്നു.

വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് മുന്നിലാണ് മൊഴി നല്‍കിയിരിക്കുന്നത്. ബിഷപ് ഫ്രാങ്കോയ്ക്ക് ആശ്വാസം നല്‍കുന്നതാണ് ഉജ്ജയിന്‍ ബിഷപിന്റെ മൊഴി.

വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച ഇ മെയില്‍

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനം ചൂണ്ടിക്കാട്ടി ഉജ്ജയിന്‍ ബിഷപിന് പരാതി നല്‍കിയിരുന്നെന്ന് നേരത്തെ കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ് സെബാസ്റ്റ്യന്‍ വടക്കേയിലിന്റെ മൊഴി എടുത്തിരിക്കുന്നത്.

വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്ത്

അതിനിടെ ബിഷപ് ഫ്രാേേങ്കായ്‌ക്കെതിരെ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിയ്ക്ക് അയച്ച പരാതി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തന്നെ ബിഷപ് ഫ്രാങ്കോ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അയച്ച കത്തും ഇമെയിലുമാണ് പുറത്തുവന്നത്. ഈ വര്‍ഷം ജനുവരി 28 ന് സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ ആറുപേജുള്ള പരാതിയാണ് കന്യാസ്ത്രീ നല്‍കിയത്. ബംഗളുരുവിലെ ബിഷപ് കുര്യന്‍ വലിയകണ്ടത്തില്‍ വഴിയാണ് ഈ പരാതി നല്‍കിയത്. എന്നാല്‍ ഇതില്‍ നടപടിയൊന്നും ഉണ്ടാകാതെ വന്നതിനെ തുടര്‍ന്ന് ജൂണ്‍ 24 ന് ഇമെയില്‍ വഴിയും പരാതി അയച്ചു. ബിഷപ്പില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെന്ന് വളരെ വ്യക്തമായി പരാതിയില്‍ പറയുന്നു. ബിഷപ് തന്റെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്ത്

2017 നവംബറില്‍ തനിക്കെതിരെ ബിഷപ് ഫ്രാങ്കോ വ്യാജപരാതി നല്‍കിയെന്നും അത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ഇ മെയിലില്‍ പറയുന്നു. സഭാ വക്താവ് പീറ്റര്‍ കാവുംപുറത്തിന്റെ സഹായത്തോടെ പത്രമാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയകള്‍ വഴിയും തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബിഷപ് ഫ്രാങ്കോ തുടരുകയാണ്. സഭാ നേതൃത്വത്തില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സൂചിപ്പിച്ചാണ് ഇ മെയില്‍ അവസാനിപ്പിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top