ചെങ്കല്‍ രഘുവായി ബിജു മേനോന്‍; ‘പടയോട്ടം’ ട്രെയ്‌ലര്‍ പുറത്ത്

റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ‘പടയോട്ടം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചെങ്കല്‍ രഘു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സ്‌ക്രീനില്‍ തിളങ്ങുന്നത് ബിജു മേനോനാണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സൂപ്പര്‍ഹിറ്റിനുശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും. അനു സിത്താര, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധി കോപ്പ എന്നിവര്‍ ചിത്രത്തിലുണ്ട്. സംഗീതം: പ്രശാന്ത് പിള്ള

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top