ഇന്തോനേഷ്യയിലെ ഭൂചലനം: മരണസംഖ്യ 91 കടന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഞായറാഴ്ച രാത്രിയോടെയുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 91 കടന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്തോനേഷ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ലോമ്പോക്ക് ദ്വീപിലായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 200 ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ തിങ്കളാഴ്ച വ്യക്തമാക്കി. ലോമ്പോക്കില്‍ ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ടാമത്തെ വലിയ ഭൂചലനമാണിത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. നിരവധി വിനോദസഞ്ചാരികളാണ് ഭൂചലനത്തെതുടര്‍ന്ന് ദ്വീപില്‍ അകപ്പെട്ടിരിക്കുന്നത്. ഇവരെ പുറത്തെത്തിക്കാന്‍ നേവിയുടെ കപ്പലുകളടക്കം രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top