വീരാന്‍ ഫൈസിക്ക് യാത്രയയപ്പ് നല്‍കി

ജിദ്ദ: ജിദ്ദയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന, കഴിഞ്ഞ പതിനഞ്ചു വര്‍ഷം ജിദ്ദയിലെ പ്രവാസികള്‍ക്കിടയില്‍ സാമൂഹ്യരംഗത്ത് പ്രവര്‍ത്തന നിരതനായുണ്ടായ ജിദ്ദ മങ്കട പഞ്ചായത്ത് കെഎംസിസി ചെയര്‍മാന്‍ വീരാന്‍ ഫൈസിക്ക് സംഘടനയുടെ നേതൃത്വത്തില്‍ യാത്രയയയപ്പു നല്‍കി.

റോളക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മനാഫ് മങ്കട അധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി ഇസി അശ്‌റഫ് യാത്രയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മജീദ് വിടി മങ്കട, മുഹമ്മദലി തയ്യില്‍ തുടങ്ങിയവല്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

വീരാന്‍ ഫൈസിക്കുള്ള ഉപഹാരം ഇസി അശ്‌റഫ്, മജീദ് വിടി എന്നിവര്‍ ചേര്‍ന്ന് കൈമായി. മുത്തു വിടി സ്വാഗതവും അസ്‌റത്ത് അലി നന്ദിയും പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top