രണ്ടാം ടെസ്റ്റില്‍ രണ്ട് മാറ്റങ്ങള്‍; ഇന്ത്യക്കെതിരായ 13 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. രണ്ട് മാറ്റങ്ങളോടെയാണ് ലോര്‍ഡ്‌സില്‍ വെച്ച് നടക്കാനിരിക്കുന്ന ടെസ്റ്റിനുള്ള 13 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്.

ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സിന് പകരം ക്രിസ് വോക്‌സും ഡേവിഡ് മലന് പകരം പുതുമുഖതാരം ഒലീ പോപുമാണ് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇടംനേടിയത്. പൊലീസ് കേസിന്റെ ഭാഗമായി കോടതിയില്‍ ഹാജരാകേണ്ടി വരുന്നതാണ് സ്റ്റോക്‌സിന് തിരിച്ചടിയായത്. അതേസമയം കൗണ്ടിയില്‍ സറേയ്ക്കായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഇരുപതുകാരനായ ഒലീ പോപിന് ടീമില്‍ ഇടംനേടിക്കൊടുത്തത്.

ഒമ്പതാം തീയതി ലോര്‍ഡ്‌സില്‍ വെച്ചാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ട് 1-0 ത്തിന് മുന്നിലാണ്. എഡ്ജ്ബാസ്റ്റണില്‍ വെച്ചുനടന്ന ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

ഇംഗ്ലണ്ട് ടീം- ജോ റൂട്ട്(ക്യാപ്റ്റന്‍), അലസ്റ്റയര്‍ കുക്ക്, ആദില്‍ റഷീദ്, കീറ്റണ്‍ ജെന്നിംഗ്‌സ്, ഒലീ പോപ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍‌സ്റ്റോവ്, ക്രിസ് വോക്‌സ്, മൊയീന്‍ അലി, ജോസ് ബട്ട്ലര്‍, സാം കുറന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയ്മി പോര്‍ട്ടര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top