ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിന് ഇത്തവണയും വെള്ളി

ബീജിംഗ്: ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വെള്ളി. ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-19, 21-10. മരിന്റെ മൂന്നാം ലോകകിരീടമാണിത്. സിന്ധുവിന്റേത് തുടര്‍ച്ചയായ രണ്ടാം വെള്ളിയും.

തുടര്‍ച്ചയായ രണ്ടാം തവണയും ലോകചാമ്പ്യനായുള്ള കിരീടപ്പോരാട്ടത്തില്‍ സിന്ധുവിന് കാലിടറുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ സിന്ധു പരാജയപ്പെട്ടപ്പോള്‍ ഇത്തവണ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പരാജയം. ആദ്യ സെറ്റില്‍ മാത്രമാണ് സിന്ധുവിന് പിടിച്ച് നില്‍ക്കാനായത്. രണ്ടാം ഗെയിമില്‍ സിന്ധുവിനെ നിഷ്പ്രഭമാക്കിയായിരുന്നു മാരിന്‍ കിരീടത്തിലേക്ക് കുതിച്ചത്.

സെമിയില്‍ അകാനെ യമാഗുച്ചിയെ കടുത്ത പോരാട്ടത്തില്‍ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസവുമായിട്ടായിരുന്നു സിന്ധു ഫൈനലിനിറങ്ങിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top