മിനിമം ബാലന്‍സ്: ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത് 5,000 കോടി രൂപ

ദില്ലി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 5,000 കോടി രൂപ. 21 പൊതുമേഖലാ ബാങ്കും മൂന്ന് സ്വകാര്യ ബാങ്കുകളും ചേര്‍ന്നാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഉപഭോക്താക്കളില്‍ നിന്നും ഇത്രയധികം തുക ഈടാക്കിയത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത്. 2,433.87 കോടി രൂപയാണ് എസ്ബിഐ ഈടാക്കിയത്. 590.84 കോടിരൂപയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ഈടാക്കിയത്. 530.12 കോടി രൂപ ഈടാക്കി ആക്‌സിസ് ബാങ്കാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്.

എസ്ബിഐ 2012 ല്‍ പിന്‍വലിച്ച മിനിമം ബാലന്‍സ് മെയിന്റനന്‍സ് 2017 ഏപ്രില്‍ 1 ന് വീണ്ടും അവതരിപ്പിക്കുകയായിരുന്നു. രൂക്ഷമായ വിമര്‍ശങ്ങലെ തുടര്‍ന്ന് എസ്ബിഐ ചാര്‍ജ് കുറച്ചിരുന്നു. ബേസിക് സേവിംഗ്‌സ് ഡെപ്പോസിറ്റ്, പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന എന്നീ പദ്ധതികള്‍ വഴി അക്കൗണ്ട് ആരംഭിച്ചവര്‍ക്ക് മാത്രമാണ് മിനിമം ബാലന്‍സിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top