പാടത്ത് കാളപൂട്ടുന്നതിനിടയില്‍ കീകീ ചാലഞ്ച് ഏറ്റെടുത്ത് യുവാക്കള്‍; വൈറലായി വീഡിയോ

ഹൈദരാബാദ്: കീകീ ചലഞ്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ട് ദിവസങ്ങളായി. കീകീ ചലഞ്ച് ഏറ്റെടുത്ത് അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കാനും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി കീകീ ചലഞ്ചിന്റെ മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.

പാടത്ത് കാളപൂട്ടുന്നതിനിടയില്‍ കര്‍ഷകരായ രണ്ട് യുവാക്കള്‍ ചെയ്യുന്ന നൃത്തം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു, ഗീല അനില്‍ കുമാര്‍, പിള്ളി തിരുപ്പതി എന്നിവരാണ് വീഡിയോയിലെ താരങ്ങള്‍. കീകീ ഡുയു ലൗവ് മി എന്ന ഗാനത്തിന് ചുവടുവച്ചാണ് ഇവര്‍ പാടത്ത് നൃത്തം ചെയ്യുന്നത്.

ഉഴുതുകൊണ്ടുള്ള പാടത്ത് നൃത്തം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഡാന്‍സ് ഷൂട്ട് ചെയ്യുന്നതിന് മുന്‍പായി രണ്ട് മൂന്ന് തവണ റിഹേഴ്‌സല്‍ നടത്തിയതായി സഹോദരങ്ങള്‍ പറയുന്നു.

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് പുറത്തിറങ്ങി നൃത്തം ചെയ്ത് തിരികെ വാഹനത്തില്‍ കയറുന്നതാണ് കീകീ ചാലഞ്ച്. കനേഡിയന്‍ റാപ്പര്‍ ഡ്രേക്കിന്റെ കീ കീ ഡു യു ലൗവ് മി എന്ന പാട്ടിനാണ് നൃത്തം ചെയ്യേണ്ടത്.

DONT MISS