വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം


കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മഡുറോയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അക്രമത്തില്‍ പരുക്കുകളൊന്നും കൂടതെ അദ്ദേഹം രക്ഷപ്പെട്ടു.

അക്രമത്തില്‍ ഏഴ് സൈനികര്‍ക്ക് പരുക്കേറ്റു. പരിപാടിക്കിടെ സ്‌ഫോടന ശബ്ദം കേട്ടതോടെ സൈനികര്‍ ചിതറിയോടി. ഉടന്‍ തന്നെ മഡുറോയ്ക്ക് കവചം തീര്‍ക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സംഭവ സ്ഥലത്തുനിന്നും മാറ്റുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സ്‌ഫോടനത്തിനു പിന്നില്‍ പ്രതിപക്ഷമാണെന്ന് മന്ത്രി ജോണ്‍ റോഡ്രിഗസ് ആരോപിച്ചു. മഡുറോയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലുണ്ടായ പരാചയത്തിനു ശേഷം പ്രതിപക്ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top