ജിദ്ദാ പൗരാവലി രൂപം കൊണ്ടു

ജിദ്ദ: ജിദ്ദാ പൗരാവലി എന്ന പേരില്‍ ജിദ്ദയിലെ മലയാളികള്‍ക്കിടയില്‍ പുതിയ കലാ സാംസ്‌ക്കാരിക സംഘടന രൂപം കൊണ്ടു. ഷറഫിയ്യ ഇമ്പാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് ഷംസുദ്ദിന്‍ സംഘടനയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. അസീസ് വിളയൂര്‍ പട്ടാമ്പി അധ്യക്ഷത വഹിച്ചു.

അബ്ദുല്‍ അസീസ് വിളയൂര്‍ പട്ടാമ്പി (ചെയര്‍മാന്‍), ഹമീദ് കരിമ്പുലാക്കല്‍, ഷാനവാസ് മാസ്റ്റര്‍ (വൈസ് ചെയര്‍മാന്‍), അഹമ്മദ് ഷാനി നടുവഞ്ചേരി (കണ്‍വീനര്‍), മന്‍സൂര്‍ വയനാട്, ജുനൈദ് (ജോയിന്റ് കണ്‍വീനര്‍), വിഎം ബഷീര്‍ (ട്രഷറര്‍) തുടങ്ങിയവരാണ് ഭാരവാഹികള്‍. സൈഫു വണ്ടൂര്‍(ജോബ് സെല്‍ ഇന്‍ചാര്‍ജ്), നാസര്‍ പുളിക്കല്‍(ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്), ഷിഫാസ് തൃശൂര്‍(മീഡിയ കോഓര്‍ഡിനേറ്റര്‍), അബൂട്ടി(ചാരിറ്റി വിങ്) തുടങ്ങിയവര്‍ക്ക് പ്രത്യേക ചുമതലയും നല്‍കി. 25 എക്‌സികുട്ടീവ് കമ്മിറ്റിക്കും 15 അംഗ ഉപദേശക സമിതിയേയും തെരഞ്ഞെടുത്തിട്ടുണ്ട്.

ഉദ്ഘാടനന്നോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഉസ്മാന്‍ എടത്തില്‍, ഹസ്സന്‍ യമഹ, ജാഫറലി പാലക്കോട്, സാദിക്കലി തുവ്വൂര്‍, സുള്‍ഫിക്കര്‍ ഒതായി തുടങ്ങിയവര്‍ സംബന്ധിച്ച് സംസാരിച്ചു.

സാംസ്‌കാരിക സമ്മേളനത്തിന് ശേഷം നടന്ന സംഗീത നിശയില്‍ ധന്യ പ്രശാന്ത്, സിനി സാഗര്‍, ഷാഹിന അസീസ്, സ്‌നേഹ അസീസ്, ഹക്കീം അരിമ്പ്ര, നസീര്‍ പരിയാപുരം, ഷബീര്‍ കോട്ടപ്പുറം, റഷീദ് കൊണ്ടോട്ടി, അഫ്‌സല്‍ കരുവാരകുണ്ട്, ഡോളര്‍ ബഷീര്‍, മുബാറക്, ഹമീദ് കരിമ്പുലാക്കല്‍, മന്‍സൂര്‍ വയനാട്, ഷിഫാസ് തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചു. ഹാഫിസ് അസീസ്, ഹന ഷമീര്‍, സന ഷമീര്‍ എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ് കാണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
കണ്‍വീനര്‍ അഹമ്മദ് ഷാനി നടുവഞ്ചേരി സ്വാഗതവും വൈസ് ചെയര്‍മാന്‍ ഹമീദ് കരിമ്പുലാക്കല്‍ കമ്മിറ്റി അംഗങ്ങളെ പരിചയപ്പടുത്തുകയും ട്രഷറര്‍ ബഷീര്‍ വിഎം കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top