ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ വൈകിയേക്കും

ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: പാകിസ്താന്റെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ വൈകിയേക്കും എന്ന് സൂചന. ആഗസ്ത് 11 ന് ഇമ്രാന്‍ ഖാന്റ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ചടങ്ങ് ആഗസ്ത് 14 നോ 15 നോ നടക്കും എന്നാണ് ഇപ്പോള്‍ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 14 ന് സത്യപ്രതിജ്ഞ ചെയ്യണം എന്ന് നിയമ മന്ത്രി അലി സഫറും, താല്ക്കാലിക പ്രധാനമന്ത്രി നസീറുള്‍ മുള്‍ക്കും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. തുര്‍ന്നാണ് സത്യപ്രതിജ്ഞ ചടങ്ങി മാറ്റിവയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പാകിസ്താന്റെ ദേശീയ അസംബ്ലിയുടെ സമ്മേളനം ആഗസ്ത് 11 നോ 12 നോ തുടങ്ങാം എന്നും സഫര്‍ പറഞ്ഞു. ആഗസ്ത് 11 ന് സമ്മേളനം തുടങ്ങിയാല്‍ 14 നും 12 ന് സമ്മേളനം തുടങ്ങിയാല്‍ 15 ന് സത്യപ്രതിജ്ഞ ചെയ്യാം എന്നും സഫര്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top