വാരിക്കുഴിയിലെ കൊലപാതകത്തിലെ ‘കളകാഞ്ചി’ എന്ന ഗാനം പുറത്തിറങ്ങി; ഹൃദയഹാരിയായ ഈണവുമായി വീണ്ടും മെജോ ജോസഫ്

മെജോ ജോസഫ് ഈണമിട്ട വാരിക്കുഴിയിലെ കൊലപാതകത്തിലെ ‘കളകാഞ്ചി’ എന്ന മനോഹരഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനാണ് ഗാനം പുറത്തിറക്കിയത്

‘ലാല്‍ ബഹദൂര്‍ ശാസ്ത്രി’ക്കു ശേഷം രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വാരിക്കുഴിയിലെ കൊലപാതകം’ സെപ്റ്റംബര്‍ 7നാണ് തിയേറ്ററുകളിലെത്തുന്നത്. ടേക്ക് വണ്‍ എന്റര്‍ട്ടെയിന്മെന്റ്‌സിന്റെ ബാനറില്‍ ഷിബു ദേവദത്തും സുജീഷ് കോലോത്തൊടിയുമാണു ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. യുവതാരം അമിത് ചക്കാലക്കല്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തനും ലാലും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

അങ്കമാലി ഡയറീസ് ഫെയിം കിച്ചു ടെലസും സുധി കോപ്പയും നെടുമുടി വേണുവുമുള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ 25 വര്‍ഷങ്ങള്‍ക്കുശെഷം കീരവാണി മലയാളത്തില്‍ ഗാനം ആലപിക്കുന്നു എന്നുള്ളതും ഒരു പ്രത്യേകതയാണ്.

ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടര്‍ന്നുള്ള തുരുത്തിലെ പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കൊലപാതകം ഒറ്റപ്പെട്ട ഒരു തുരുത്തിനെ എങ്ങനെ ഉറക്കമില്ലാത്തതാക്കുന്നു എന്നുള്ളതാണു ഈ ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തിന്റെ വിഷയം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top