ഒരു ട്രില്യണ്‍ ഡോളര്‍ വിപണിമൂല്യമുളള ലോകത്തെ ആദ്യ കമ്പനിയായി ആപ്പിള്‍


അമേരിക്കന്‍ ഓഹരിവിപണി കുതിച്ചതോടെ ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയായി ആപ്പിള്‍ മാറി. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും മികച്ച നിലയിലേക്ക് ഓഹരികള്‍ കടന്നതോടെയാണ് ആപ്പിളിന് കുതിപ്പുണ്ടായത്. ഇതോടെ ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ലോകത്തെ ആദ്യ കമ്പനിയായി ആപ്പിള്‍ മാറി.

നേട്ടം കൈവരിച്ചതോടെ ആമസോണിനേയും മൈക്രോസോഫ്റ്റിനേയും കടത്തിവെട്ടാന്‍ ആപ്പിളിനായി. കമ്പനി 1980ല്‍ ലിസ്റ്റ് ചെയ്തതിന് ശേഷം അതിശയിപ്പിക്കുന്ന രീതിയിലാണ് വളര്‍ന്നത്. ഇക്കാലയളവില്‍ 50,000% വളര്‍ച്ച ആപ്പിളിനുണ്ടായി.

ഐഫോണുകളും മാക് ബുക്കുകളും മാത്രമല്ല ആപ്പിളിന്റെ വരുമാന വഴികള്‍. ക്ലൗഡ് സ്റ്റോറേജും ആപ്പുകള്‍ വഴിയും മ്യൂസിക് സ്ട്രീമിംഗ് വഴിയുമെല്ലാം ആപ്പിളിന്റെ വരുമാനത്തില്‍ വളര്‍ച്ചയുണ്ടാക്കുന്നു. ചില ചൈനീസ് മൊബൈല്‍ കമ്പനികള്‍ ആപ്പിളിന്റെ ഈ റെക്കോര്‍ഡ് സമീപ ഭാവിയില്‍ തകര്‍ത്തേക്കാമെങ്കിലും മനുഷ്യരെ ‘സ്മാര്‍ട്ട്’ ആക്കുന്നതില്‍ ഏറ്റവും പങ്കുവഹിച്ച ഈ ടെക് കമ്പനി തന്നെയാണ് ആദ്യം ഇത്രവലിയ നേട്ടം കയ്യിലൊതുക്കിയത് എന്നതില്‍ അത്ഭുതമില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top