ഓണം ഓഫറുകളുമായി നോക്കിയ 5, നോക്കിയ 3, നോക്കിയ 2 മോഡലുകള്‍ കേരളത്തിലേക്ക്


മികച്ച ഓണം ഓഫറുകള്‍ നല്‍കിക്കൊണ്ട് നോക്കിയയുടെ പുതിയ മോഡലുകള്‍ കേരളത്തില്‍ ഉടന്‍തന്നെ ലഭ്യമാകും. നോക്കിയ 5.1, നോക്കിയ 3.1, നോക്കിയ 2.1 എന്നീ മോഡലുകളാണ് കേരളത്തില്‍ ഉടന്‍തന്നെ ലഭ്യമാകുന്നത്. എച്ച്എംഡി ഗ്ലോബല്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.

നോക്കിയ 8 സിറോക്കോ, നോക്കിയ 8, നോക്കിയ 7 പ്ലസ്, നോക്കിയ 6.1, നോക്കിയ 1 എന്നീ ഫോണുകളും മികച്ച ഓഫറില്‍ ലഭ്യമാകും. നോക്കിയ സ്മാര്‍ട്ട് ഫോണുകളോട് കേരളം എന്നും പ്രത്യേക താത്പര്യം കാണിച്ചിട്ടുണ്ടെന്നും അതില്‍ നന്ദിയുണ്ടെന്നും എച്ച്എംഡി ഗ്ലോബല്‍ സൗത്ത് ആന്‍ഡ് വെസ്റ്റ് ജനറല്‍ മാനേജര്‍ ടിഎസ് ശ്രീധര്‍ പറഞ്ഞു. ഇവിടത്തെ ഉപഭോക്താക്കളോടുള്ള താല്പര്യവും പ്രാധാന്യവും കണക്കിലെടുത്താണ് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ആദ്യമായി കേരളത്തില്‍ അവതരിപ്പിക്കുന്നതെന്നും ആകര്‍ഷകമായ സമ്മാന പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലര്‍പ്പറ്റതും സുരക്ഷിതവും പരിഷ്‌കരിച്ചതുമായ ആന്‍ഡ്രോയ്ഡ് വണ്‍, ആന്‍ഡ്രോയ്ഡ് ഗോ തുടങ്ങിയ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാം. നോക്കിയ ഫോണുകളുടെ സവിശേഷതയായ മികച്ച പ്രകടനത്തോടൊപ്പം വശ്യമായ രൂപഭംഗിയും നിര്‍മാണ വൈദഗ്ധ്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. മൂന്നു പുതിയ മോഡലുകളും ആഗസ്ത് 12ഓടെ കേരളത്തിലെ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും.

ഓഗസ്റ്റ് ഒന്നാം തിയതി ആരംഭിച്ച് ഒരുമാസം നീളുന്ന വമ്പന്‍ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്ര താര്‍ എന്ന സ്വപ്‌ന വാഹനമാണ് ബമ്പര്‍ സമ്മാനം. ആറ് എന്‍ഫീല്‍ഡ് ബൈക്കുകളും ആഴ്ച്ചതോറും എല്‍ഇഡി ടിവിയും മ്യൂസിക് സിസ്റ്റവുമാണ് ഉപഭോക്താക്കള്‍ക്കായി കാത്തിരിക്കുന്നത്. ബമ്പര്‍ സമ്മാന ജേതാക്കളെ സെപ്റ്റംബര്‍ ആദ്യവാരം തെരഞ്ഞെടുക്കും. ഈ സമയത്ത് നോക്കിയ 8 സിറോക്കോ മോഡല്‍ വാങ്ങുന്ന എല്ലാവര്‍ക്കും ഒരു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്യും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top