അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; ആയിരത്തോളം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട. സത്യക്കല്‍ മലയുടെ അടിവാരത്തിലുള്ള ഇടിഞ്ഞാലി മേഖലയിലെ കാട്ടില്‍ നിന്ന് മൂന്ന് തോട്ടങ്ങളിലായി ആയിരത്തോളം കഞ്ചാവ് ചെടികളാണ് അഗളി എഎസ്പി സുജിത്ത് ദാസിന്റെ നേതൃത്തത്തില്‍ തണ്ടര്‍ബോള്‍ട്ടും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് കണ്ടെത്തി നശിപ്പിച്ചത്.

ഒരു തോട്ടത്തില്‍ മൂന്ന് മാസത്തോളം വളര്‍ച്ചയായതും ബാക്കി രണ്ട് തോട്ടങ്ങളിലായി രണ്ട് മാസത്തോളം വളര്‍ച്ചയെത്തിയതുമായ കഞ്ചാവ് ചെടികളാണ് ഉണ്ടായിരുന്നത്.

ചെടികള്‍ പൂര്‍ണമായും സ്‌ക്വാഡ് നശിപ്പിച്ചു. കഴിഞ്ഞ മാസം പത്താം തീയതി സമീപപ്രദേശമായ കുള്ളാട് മലയിലും ഇത്തരത്തില്‍ 5000 ത്തിലധികം വരുന്ന കഞ്ചാവ് ചെടികളുള്ള തോട്ടം സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ടെത്തി നശിപ്പിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top