കാളക്കൂറ്റന്മാര്‍ക്കൊപ്പം മോഹന്‍ലാല്‍; ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കാളക്കൂറ്റന്മാര്‍ക്കൊപ്പം കുതിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്.

ഒക്ടോബര്‍ 11 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാല്‍ പുതിയ മേക്കോവറില്‍ എത്തുന്നതിനാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

ഒടിയന് വേണ്ടി ലാല്‍ നടത്തിയ കഠിനപരിശീലനമടക്കം ഏറെ ശ്രദ്ധയാകര്‍ഷിച്ചവയാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഒരുവിട്ടുവീഴ്ച്ചയ്ക്കും തയാറല്ലാത്ത ലാല്‍ ഒന്നരമാസം കൊണ്ടാണ് ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ 30 വയസ് കാലഘട്ടം അവതരിപ്പിക്കുന്ന രൂപത്തിലേക്ക് എത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top