യുഡിഎഫ് പിന്തുണയില്‍ സിപിഐഎമ്മിന്റെ അവിശ്വാസപ്രമേയം പാസായി; കാറഡുക്ക പഞ്ചായത്തില്‍ ബിജെപിയ്ക്ക് ഭരണം നഷ്ടമായി

ഫയല്‍ ചിത്രം

കാസര്‍ഗോഡ്: കാറഡുക്ക ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള സിപിഐഎമ്മിന്റെ അവിശ്വാസപ്രമേയം പാസായി. ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ കൊണ്ടു വന്ന അവിശ്വാസപ്രമേയത്തെ യുഡിഎഫ് പിന്തുണച്ചു.

പതിനെട്ട് വര്‍ഷമായി ബിജെപി ഭരിക്കുന്ന കാറഡുക്ക പഞ്ചായത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം അവിശ്വാസപ്രമേയം കൊണ്ടു വന്നത്. 15 അംഗ പഞ്ചായത്തില്‍ ബിജെപിക്ക് ഏഴംഗങ്ങളുടെ പിന്തുണയുണ്ട്. അഞ്ച് സിപിഐഎം, രണ്ട് മുസ്‌ലിം ലീഗ്, ഒരു കോണ്‍ഗ്രസ്സ് സ്വതന്ത്രന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രതിപക്ഷം.

സിപിഐഎം നീക്കത്തെ യുഡിഎഫ് പിന്തുണച്ചതോടെയാണ് അവിശ്വാസപ്രമേയം പാസായത്. യുഡിഎഫിന്റെ പ്രാദേശിക നേതൃത്വം കൈക്കൊണ്ട തീരുമാനത്തെ ജില്ലാ നേതൃത്വം നേരത്തെ അംഗീകരിച്ചിരുന്നു. അതേസമയം, പ്രസിഡന്റ് സ്ഥാനം ഉള്‍പ്പടെയുള്ള കാര്യത്തില്‍ പിന്നീട് ചര്‍ച്ച നടത്തി തിരുമാനിക്കുമെന്ന് സിപിഐഎം നേതാക്കള്‍ വ്യക്തമാക്കി.

2006 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐഎമ്മിന് അനുകൂലമായി യുഡിഎഫ് അംഗങ്ങള്‍ വോട്ടു ചെയ്തിരുന്നു. എന്നാല്‍ അന്ന് ഭരണം ഏറ്റെടുക്കാതെ പ്രസിഡന്റ് പദം രാജിവയ്ക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top