കളരിയടവും ചുവടിനഴകും…! ‘കായംകുളം കൊച്ചുണ്ണി’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസും, ശ്രേയ ഘോഷാലും ചേര്‍ന്നാലപിച്ച കളരിയടവും ചുവടിനഴകും..! എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top