അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം: 15 പേര്‍ കൊല്ലപ്പെട്ടു

ജലാലാബാദ്: അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ജലാലാബാദിലെ സര്‍ക്കാര്‍ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ വിവിധ ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അക്രമികള്‍ ബോംബ് സ്‌ഫോടനവും വെടിവെയ്പും നടത്തുകയായിരുന്നു. ഭീകരരെ സുരക്ഷാസേന വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top