കരുണാനിധിയെ വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു; ആശുപത്രിയില്‍ നിന്നുള്ള ചിത്രം പുറത്തുവിട്ടു


ചെന്നൈ: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു. ആശുപത്രയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആദ്യം ചിത്രവും ഇന്ന് പുറത്തുവിട്ടിട്ടുണ്ട്. വെങ്കയ്യ നായിഡു സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണ് കരുണാനിധിയുടെ ഓദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം അദ്ദേഹം ഗുരുതരാവസ്ഥയില്‍ തുടരുന്നതായി കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. തീവ്രപരിചര വിഭാഗത്തില്‍ തന്നെയാണ് ഇപ്പോഴും കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അദ്ദേഹത്തെ ഗോപാലപുരത്തെ വസതിയില്‍ നിന്നും ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ കാവേരി ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഗോപാലപുരത്തുള്ള വസതിയില്‍ തന്നെയായിരുന്നു കരുണാനിധിയെ ചികിത്സിച്ചിരുന്നത്. മൂത്രാശത്തിലെ അണുബാധയ്‌ക്കൊപ്പം പനി കൂടിയതാണ് 94 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകാന്‍ കാരണമായത്. ഡിഎംകെ പ്രവര്‍ത്തകരുടെ വന്‍ ജനാവലി തന്നെ ആശുപത്രിക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top