പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി; നവാസ്‌ ഷെരീഫിന് കനത്ത തിരിച്ചടി


ഇസ്‌ലാമബാദ്: പാകിസ്താനിലെ പൊതു തെരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 112 സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്.

നവാസ് ഷെരീഫിന്റെ സഹോദരന്‍ നയിക്കുന്ന പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസിന് 64 സീറ്റുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നയിക്കുന്ന പാകിസ്താന്‍ പീപിള്‍സ് പാര്‍ട്ടിക്ക് 44 സീറ്റുകളില്‍ ലീഡുണ്ട്. ഇതോടെ ത്രിശങ്കുമന്ത്രിസഭയ്ക്കാണ് കളമൊരുങ്ങുന്നത്.

എന്നാല്‍ ഇതുവരെ പൂര്‍ണമായ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടില്ല. വോട്ടെണ്ണുന്നുന്നതിനായി പുതിയ സംവിധാനമാണ് ഉപയോഗിക്കുന്നത്. സാങ്കേതിക തകരാറാണ് ഫലം വൈകാന്‍ കാരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top