കിനാവള്ളിയിലൂടെ സൗമ്യ മേനോന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്

വണ്ണാത്തി പുള്ളിനു ദുരെ.., കേരളക്കരയിലെ ഒരു സമയത്തെ ഹരമായിരുന്നു ഈ ഗാനം. പത്തു വർഷങ്ങൾക്ക് മുൻപ് എടുത്തുനോക്കിയാൽ സിനിമ ഗാനങ്ങളെക്കാൾ ഹിറ്റ് വാട്ടർ മാൻ ആൽബങ്ങളാണ്. ഒരുപാട് നല്ല ആൽബം സോങ്ങുകൾ ഹിറ്റായിട്ടുണ്ട്. വാട്ടർ മാന്റെ ഹിറ്റായ ആൽബങ്ങളിലെ ഒരു ആൽബമാണ് മിഴി നീർ എന്ന ആൽബത്തിലെ വണ്ണാത്തി പുള്ളിനു ദുരെ. ഇതിൽ അഭിനയിച്ച തിളക്കമുള്ള കണ്ണുള്ള സുന്ദരിയെ മലയാളികൾ ഒരുപാട് തിരഞ്ഞിട്ടുണ്ട്. നീണ്ട മിഴികളും മനോഹരമായ ചിരിയുമായി അന്ന് യുവാക്കളുടെ ഹൃദയം കീഴടക്കിയ സുന്ദരിയാണ് സൗമ്യ മേനോൻ. മലയാളികൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആ നടി ഒരു വലിയ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ തുറുപ്പുഗുലാൻ എന്ന ചിത്രത്തിൽ ചെറിയ വേഷമായി വന്നിരുന്നു. ഇപ്പോൾ ഇതാ മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രം കിനാവള്ളി എന്ന സുഗീത് ചിത്രത്തിലൂടെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി സൗമ്യ എത്തുകയാണ്. ആറു യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് കിനാവള്ളി.

ഓർഡിനറി, മധുര നാരങ്ങാ , ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഹിറ്റുകൾ സമ്മാനിച്ച സുഗീത്തിന്റെ ഹോർറോർ ചിത്രമാണ് കിനാവള്ളി. സൗഹൃദവും പ്രണയവും അല്പം ഭയവുമെല്ലാം കൂട്ടി ചേർത്ത, പീരുമേടിന്റെ ഭംഗി ഒപ്പിയെടുത്ത ചിത്രത്തിൽ പുതുമുഖങ്ങളാണ് അഭിനേതാക്കൾ. ശ്യാംശീതള്‍, വിഷ്ണുരാമചന്ദ്രന്‍ എന്നിവരുടേതാണ് തിരക്കഥ. നിഷാദ്അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. സംഗീതം ശാശ്വത്. വിവേക് മേനോനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് നവീന്‍ വിജയ്. കലാസംവിധാനം ഡാനിമുസ്സിരിസ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂംഡിസൈന്‍ അഫ്സല്‍ മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി. സഹസംവിധാനം അഭിജിത്ത് രവീന്ദ്രന്‍. നസീബ്. കെഎന്‍, പ്രവീണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍. മനോഹരമായ ഗാനങ്ങളും എല്ലാം കോർത്തിണക്കി ജൂലൈ 27 നു കിനാവള്ളി തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top