നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി ആകാമെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും ആകാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഈ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് നടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കുന്നതാകും അഭികാമ്യമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം തീരുമാനമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ദിലീപ് വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ കേസ് ഏത് ഏജന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top