കുടിവെളളവും വൈദ്യുതിയും യാത്രാസൗകര്യവുമില്ല; ഒറ്റപ്പെട്ട് കുട്ടനാട്

വീടുകളില്‍ വെള്ളം കയറിയ നിലയില്‍

ആലപ്പുഴ: മഴ കുറഞ്ഞെങ്കിലും ദുരിതമൊഴിയാതെ കുട്ടനാട്. കുടിവെള്ളവും വൈദ്യുതിയും യാത്രാ സൗകര്യങ്ങളുമില്ലാതെ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ് കുട്ടനാട്. കിഴക്കന്‍ വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ മാലിന്യങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.

മഴ കുറഞ്ഞെങ്കിലും വെള്ളപ്പൊക്ക മേഖലകളിലെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളേറെയാണ്. വീടുകള്‍ സാധാരണ നിലയിലാകാന്‍ ഇനിയും ആഴ്ചകളെടുക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകള്‍ വൃത്തിയാക്കാനെത്തിയെങ്കിലും ഒന്നിനും കഴിയാത്ത അവസ്ഥ. ചെളിയും വെള്ളവും നിറഞ്ഞ വീടുകളില്‍ വിഷജന്തുക്കളും കയറാനുള്ള സാധ്യതകളേറെ. വീടുകളിലെ ശുചി മുറികള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം കിണറുകളിലേയ്ക്ക് ഒഴുകിയെത്തിയതിനാല്‍ ജലജന്യരോഗങ്ങള്‍ പടരുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

ബാങ്കുകളും എടിഎമ്മുകളും ആശുപത്രികളും ഇപ്പോഴും വെള്ളത്തിനടിയില്‍. വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇനിയും ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തന്നെയാണ് ഇവര്‍ക്കാശ്രയം. ജില്ലയിലെ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി അര ലക്ഷത്തിലധികം പേരാണുള്ളത് .

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top