‘സംസാരിക്കാനറിയാത്തതുകൊണ്ടാണോ അതോ സംസാരിച്ചാല്‍ കുഴപ്പമാവുമെന്ന് കരുതിയാണോ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ അവിശ്വാസപ്രമേയ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാത്തതെന്ന്’ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്നു പറഞ്ഞ് ബഹളം വെക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അവിശ്വാസപ്രമേയ ചര്‍ച്ചയുടെ നാലയലത്തടുപ്പിക്കാത്തതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സംസാരിക്കാനറിയാത്തതുകൊണ്ടാണോ അതോ സംസാരിച്ചാല്‍ കുഴപ്പമാവുമെന്ന് കരുതിയാണോ? ഏതായാലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അത്രയേ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കണക്കാക്കിയിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ലോക്സഭയിൽ കോൺഗ്രസ്സിന് 48 എം. പി മാരുണ്ട്. അതിൽ എട്ടുപേരും കേരളത്തിൽനിന്നുള്ളവരാണ്. ആറിലൊന്ന്. അതിൽ ഉപനേതാവ് വരെയുണ്ട്. ഇന്നലെ നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരം ഇതിലാർക്കും കോൺഗ്രസ്സ് നേതൃത്വം നൽകാത്തതെന്തുകൊണ്ടായിരിക്കും?

കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്നു പറഞ്ഞ് ബഹളം വെക്കുന്ന കോൺഗ്രസ്സ് നേതാക്കൾ എന്തുകൊണ്ട് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളെ നാലയലത്തടുപ്പിച്ചില്ല? സംസാരിക്കാനറിയാത്തതുകൊണ്ടാണോ അതോ സംസാരിച്ചാൽ കുഴപ്പമാവുമെന്ന് കരുതിയാണോ? ഏതായാലും കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളെ അത്രയേ കോൺഗ്രസ്സ് ഹൈക്കമാൻഡ് കണക്കാക്കിയിട്ടുള്ളൂ. ഈ എം. പി മാർ വെറും നിർഗുണ പരബ്രഹ്മങ്ങളാണെന്ന് ജനത്തിന് ഒരിക്കൽ കൂടി ബോധ്യമായി.

രാഹുലിനെ പരിഹസിച്ച് ട്രഷറി ബഞ്ച് ചിരിക്കുമ്പോൾ നമ്മുടെ കൊടിക്കുന്നിൽ സുരേഷ് ചിരിക്കുന്നതുകൂടി കണ്ടപ്പോൾ സംഗതി കൂടുതൽ ബോധ്യമായി. പാർലമെന്ററി പാർട്ടി ലീഡറായിട്ടും പി. കരുണാകരനെ സി. പി. എമ്മും നിലം തൊടീച്ചില്ലെന്നതാണ് കോൺഗ്രസ്സ് എം. പി മാർക്കുള്ള ഏക ആശ്വാസം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top