എല്‍ഡിഎഫ് വിപുലീകരിക്കാന്‍ സിപിഐഎം തീരുമാനം

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യമുന്നണി വികസിപ്പിക്കാന്‍ സിപിഐഎം തീരുമാനം. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാനസമിതിയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 26 ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.

മുന്നണിയുമായി നിലവില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പത്തോളം കക്ഷികളില്‍ ആര്‍ക്കൊക്കെയാണ് പരിഗണന നല്‍കേണ്ടതെന്ന് മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യും. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുന്നണി വിപുലീകരണത്തിന് സിപിഐഎം മുന്‍കൈ എടുക്കുന്നത്.

വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ പക്ഷമാണ് മുന്നണി പ്രവേശനം കാത്തുനില്‍ക്കുന്ന പാര്‍ട്ടികളില്‍ പ്രമുഖര്‍. ഇവരെ കൂടാതെ ഏറെക്കാലമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യകേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും മുന്നണി പ്രവേശനം ലക്ഷ്യമിടുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top