സംവിധായകന്‍ ഫാസില്‍ ലൂസിഫറിലൂടെ ക്യാമറയുടെ മുന്നിലേക്ക്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ചിത്രീകരണം വണ്ടിപ്പെരിയാറില്‍ ആരംഭിച്ചു. മുരളി ഗോപിയാണ് ലൂസിഫറിനായി തിരക്കഥയൊരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പൃഥ്വിരാജിന്‍റെയും മോഹന്‍ലാന്‍റെയും തിരക്കുകള്‍ കാരണം സിനിമ അനൌന്‍സ് ചെയ്തു വളരെ കാലത്തിനു ശേഷമാണ് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. സംവിധായകന്‍ ഫാസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ഒരു വൈദികന്‍ വേഷമാണ് ഫാസിലിനായി പൃഥ്വിരാജ് മാറ്റിവച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

വണ്ടിപെരിയാര്‍, തിരുവനന്തപുരം, എറണാകുളം, ദുബായ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളാണ് ലൂസിഫറിന്‍റെ പ്രധാന ലൊക്കേഷനുകളെന്ന് അണിയറ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. ചിത്രീകരണം തുടങ്ങി രണ്ടാം ദിവസം മുതല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top