വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് മുന്‍കരുതലുമായി വാട്‌സ്ആപ്പും; അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഒരേസമയം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല

പ്രതീകാത്മക ചിത്രം

ദില്ലി: വ്യാജസന്ദേശങ്ങളുടെ വ്യാപനം തടയുന്നതിനായി ഫെയ്‌സ്ബുക്കിനു പിന്നാലെ വാട്‌സ്ആപ്പും പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിലാണ് വാട്‌സ്ആപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇനി മുതല്‍ ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല.

ഇന്ത്യയിലാണ് വാട്‌സ്ആപ്പ് ഈ സംവിധാനം ആദ്യം നടപ്പിലാക്കുന്നത്. ഇന്ത്യയിലാണ് ഇത്തരത്തില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ സന്ദേശങ്ങളും ചിത്രങ്ങളും ഫോര്‍വേഡ് ചെയ്യുന്നത്. അതിനാലാണ് ആദ്യം ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ക്യുക് ഫോര്‍വേഡ് ബട്ടനും നീക്കം ചെയ്യും.

വ്യാജ സന്ദേശങ്ങള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ വാട്‌സ്ആപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും എന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ ഉണ്ടെന്ന വ്യാജവാര്‍ത്ത വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ ഇന്ത്യയില്‍ ആള്‍ക്കൂട്ട ആക്രമത്തിന് ഇരകളായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top