സഭാ ഭൂമിയിടപാട്: കര്‍ദിനാളിന് ആശ്വാസം, കേസെടുക്കണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി

മാര്‍ ജോര്‍ജ് ആലഞ്ചേരി

ദില്ലി: സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രിം കോടതിയില്‍ നിന്ന് ആശ്വാസം. കര്‍ദിനാളിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ആവശ്യമെങ്കില്‍ പരാതിക്കാര്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

സഭാ വിശ്വാസികളായ ഷൈന്‍ വര്‍ഗീസ്, മാര്‍ട്ടിന്‍ പയ്യമ്പള്ളി എന്നിവരാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചത്. മലങ്കര സഭയെ അപമാനിക്കാനാണ് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.

പൊലീസിന് പരാതി നൽകി അടുത്ത ദിവസം തന്നെ ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ച കാര്യം കോടതി ചൂണ്ടിക്കാട്ടി.ഹര്ജിക്കാർക്കു പരാതിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നു ജസ്റ്റിസ് രോഹിങ്ടണ് നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.സഭയെ കരിവാരി തേക്കാനാണ് ഹര്ജിക്കാരുടെ ശ്രമമെന്ന് കർദിനാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഹര്ജിക്കു പിന്നിൽ നിക്ഷിപ്ത താത്പര്യമാണെന്നും അഭിഭാഷകൻ പറഞ്ഞു.പ്രതി സ്ഥാനത്തു കർദിനാൾ ഉൾപ്പെടെ ഉള്ള ഉന്നതർ ആയതിനാലാണ് പൊലീസ് കേസ് എടുക്കാത്തത് എന്നായിരുന്നു മാർട്ടിൻ പയ്യമ്പള്ളി ഷൈൻ വര്ഗീസ് എന്നിവരുടെ വാദം.ആരോപണങ്ങൾ ഗൗരവമേറിയതാണ്.മറ്റു പോംവഴികൾ ഇല്ലാത്തതിനാലാണ് സുപ്രീംകോടതി യെ സമീപിച്ചതെന്നും ഇരുവർക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ വി ഗിരി, പ്രശാന്ത് ഭൂഷൻ എന്നിവർ വാദിച്ചു.ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിനെ കുറിച്ചുള്ള പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പുറമെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഹര്‍ജിക്ക് നിലനില്‍പ്പില്ലെന്നും ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നടത്തുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് എതിരെ നല്‍കിയ ഹര്‍ജികള്‍ ആണ് സുപ്രിം കോടതി ഇന്ന് പരിഗണിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top