‘യൂറോപ്യന്‍ യൂണിയന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണ്’; ഗൂഗിളിന് പിഴ ചുമത്തിയ നടപടിക്കെതിരെ ഡോണള്‍ഡ് ട്രംപ്

ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: വിശ്വാസ വഞ്ചനാക്കുറ്റത്തിന് ഇന്റര്‍നെറ്റ് സേവന ഭീമനായ ഗൂഗിളിന് അഞ്ച് ബില്യണ്‍ ഡോളര്‍ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

തങ്ങളുടെ വലിയ കമ്പനികളിലൊന്നായ ഗൂഗിളിന് പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ഇത് അധികകാലം തുടരാനാകില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ആന്‍ഡ്രോയിഡ് ആപ്പ് മാര്‍ക്കറ്റ് പ്ലേസുകളിലൂടെയുള്ള തങ്ങളുടെ പരസ്യങ്ങള്‍ വിറ്റ് മറ്റ് കമ്പനികളുടെ വളര്‍ച്ച ഏകപക്ഷീയമായി തടഞ്ഞു എന്നാരോപിച്ചാണ് ഗൂഗിളിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തിയത്. 90 ദിവസത്തിനുള്ളില്‍ പിഴ ഒടുക്കണമെന്നും ഇല്ലെങ്കില്‍ പിഴതുക ഇനിയും വര്‍ധിപ്പിക്കുമെന്നും യൂണിയന്‍ കോമ്പിറ്റീഷന്‍ കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top