ലൈംഗിക പീഡനം: ഓര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി, അറസ്റ്റിനുള്ള വിലക്ക് തുടരും

സുപ്രിം കോടതി

ദില്ലി: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രിം കോടതിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജി വിധി പറയാനായി മാറ്റി. രഹസ്യവാദമായിരുന്നു കോടതിയില്‍ നടന്നത്.

വൈദികരുടെ അറസ്റ്റിനുള്ള വിലക്ക് തുടരും. ഹര്‍ജിയില്‍ വിധി വരുന്നത് വരെ വൈദികരുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച വാദം ഒന്നരയോടെ അവസാനിച്ചു.

ഒന്നാം പ്രതി സോണി വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്.

ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു രഹസ്യവാദം നടന്നത്. ഇതിനെ സംസ്ഥാനസര്‍ക്കാര്‍ എതിര്‍ത്തതുമില്ല. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഒഴിവാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top