ലൈംഗിക പീഡനം: ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രഹസ്യവാദം

സുപ്രിം കോടതി

ദില്ലി: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നു. ജാമ്യാപേക്ഷയില്‍ രഹസ്യവാദമാണ് നടക്കുന്നത്.

രഹസ്യവാദം വേണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യത്തെ സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല. ഇതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഒഴിവാക്കി. ഉച്ചയ്ക്ക് 12.30നാണ് ഹര്‍ജി പരിഗണിക്കുന്നത്.

കേസിലെ ഒന്നാം പ്രതി സോണി വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top