ലൈംഗികപീഡനം: കന്യാസ്ത്രീയുടെ പരാതി കിട്ടിയിട്ടില്ലെന്ന കര്‍ദിനാളിന്റെ വാദം പച്ചക്കള്ളം; പീഡനത്തെ കുറിച്ച് കന്യാസ്ത്രീയും കര്‍ദിനാളും സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്ത്


കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. പീഡന പരാതി കിട്ടിയിട്ടേ ഇല്ലെന്നു കര്‍ദ്ദിനാള്‍ പറഞ്ഞതു പച്ചക്കള്ളം.

ജൂലൈ മാസത്തില്‍ കൊടുത്ത പരാതിയെ തുടര്‍ന്ന് നവംബര്‍ മാസത്തില്‍ കന്യാസ്ത്രീ കര്‍ദിനാളിനെ നേരിട്ടു കണ്ടു പീഡന പരാതി വിവരിച്ചിരുന്നു. അന്നും പരാതി കൊടുത്തു. ഒരാഴ്ചക്കു ശേഷം ജലന്ധറില്‍ നിന്ന് കത്തു വന്നപ്പോള്‍ നേരിട്ട് ടെലിഫോണ്‍ വഴി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

‘ഞാനായിട്ടു നേരത്തെ അറിഞ്ഞു എന്നു വരരുത്. പൊലീസ് ചോദിച്ചാല്‍ ഞാന്‍ ഒന്നും അറിഞ്ഞില്ലാ എന്നേ പറയൂ.’ ന്യൂണ്‍ ഷോയ്ക്ക് ഒരു അപ്പോയ്ന്റ്‌മെന്റ് എടുത്തു കൊടുക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഞാനായിട്ട് ഒന്നും ചെയ്യില്ല. കര്‍ദ്ദിനാള്‍ പറയുന്നു.

ജൂലൈ മാസത്തില്‍ ഞാന്‍ ഒരു പരാതി തന്നിരുന്നു പിതാവേ എന്ന് കന്യാസ്ത്രീ പറയുമ്പോള്‍ അത് എന്റെ കയ്യില്‍ ഉണ്ടെന്ന് കര്‍ദിനാള്‍ മറുപടി നല്‍കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top