ഋഷഭ് പന്ത് ടീമില്‍; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള 18 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. യുവതാരം ഋഷഭ് പന്താണ് ടീമില്‍ ഇടംനേടിയ പുതുമുഖം. പരുക്കേറ്റ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ദിനേശ് കാര്‍ത്തിക് ടീമില്‍ ഉള്‍പ്പെട്ടു.

ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കുന്നത്. ആദ്യ മത്സരം ആഗസ്ത് ഒന്നിന് ബര്‍മിംഗ്ഹാമില്‍ ആംരഭിക്കും. നേരത്തെ ട്വന്റി20 പരമ്പര ഇന്ത്യ നേടിയപ്പോള്‍ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

ടീം- വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, മുരളി വിജയ്, അജിങ്ക്യ രഹാനെ, കരുണ്‍ നായര്‍, ദിനേശ് കാര്‍ത്തിക്ക്, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷര്‍ദുല്‍ താക്കൂര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top