രാജ്യത്ത് ഹിന്ദു താലിബാന്‍; ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് തരൂര്‍

തിരുവനന്തപുരം: ബിജെപിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയില്‍ ഹിന്ദു താലിബാന്‍ നിലനില്‍ക്കുകയാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ അഭിപ്രായത്തിന് ബിജെപി മറുപടി പറയുന്നത് ഗൂണ്ടായിസം കൊണ്ടാണ്. പാകിസ്താനിലേക്ക് പോകാന്‍ പറയാന്‍ ബിജെപിയ്ക്ക് എന്താണ് അധികാരമെന്ന് തരൂര്‍ ചോദിച്ചു.

ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശശി തരൂരിന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് പ്രകടനം നടത്തുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. ഓഫീസിന്റെ പ്രവേശനകവാടത്തില്‍ കരിയോയില്‍ ഒഴിച്ച് റീത്തും കരിങ്കോടിയും സ്ഥാപിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്. ഓഫീസിന്റെ മതിലില്‍ ഹിന്ദു പാകിസ്താന്‍ ഓഫീസ്, ശശിസ്ഥാന്‍ എന്ന ബാനറും ഒട്ടിച്ചു. ഇതിനെതിരെയാണ് തരൂര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഓഫീസ് ആക്രമണത്തില്‍ തരൂര്‍ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top