പേരാമ്പ്രയില്‍ എസ്എഫ്‌ഐ നേതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം: എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പരുക്കേറ്റ വിഷ്ണു

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്എഫ്‌ഐ നേതാവിനെ വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാരാട് സ്വദേശി മുഹമ്മദിനെയാണ് മേപ്പയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാരയാട് എസ്എഫ്‌ഐ ലോക്കല്‍ സെക്രട്ടറി എസ്എസ് വിഷ്ണുവിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഷ്ണുവിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് വിഷ്ണുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കാരയാട് നടന്ന എസ്എഫ്‌ഐയുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നു പേര്‍ തന്നെ ആദ്യം തലക്കടിച്ചു വീഴ്ത്തുകയായിരുന്നെന്ന് വിഷ്ണു പറഞ്ഞു. തന്നെ ആക്രമിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും മുളകുപൊടി വിതറിയ ശേഷമാണ് വെട്ടിയതെന്നും അക്രമി സംഘത്തെ കണ്ടാലറിയാമെന്നും വിഷ്ണു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പ്രദേശത്ത് എസ്എഫ്‌ഐ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ വിഷ്ണു നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമായാണ് വിഷ്ണുവിനെ ആക്രമിച്ചതെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top