അഞ്ചലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച് കൊന്ന സംഭവം: രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

പ്രതികള്‍

കൊല്ലം: അഞ്ചലില്‍ മോഷ്ടാവെന്ന് ആരോപിച്ച് നടന്ന ആക്രമണത്തില്‍ ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചല്‍ പനയഞ്ചേരി സ്വദേശികളായ ശശി, ആസിഫ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബംഗാള്‍ സ്വദേശി മരിച്ച ദിവസം തന്നെ ശശിയെ കസ്റ്റഡിയിലെടുത്തിരുന്നു. ആസിഫ് കഴിഞ്ഞദിവസം രാത്രി അഞ്ചല്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് അഞ്ചലിലെ സ്ഥിരതാമസക്കാരനായ ബംഗാള്‍ സ്വദേശി മാണിക് റോയി കോഴിയെ വാങ്ങി വരുന്ന വഴിയില്‍ ശശിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആള്‍ക്കാര്‍ മര്‍ദിച്ചത്. കോഴിയെ മോഷ്ടിച്ചു കൊണ്ടു വരികയാണെന്ന് ആരോപിച്ചായിരുന്നു മണിക്ക് റോയിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് മാണിക് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും രണ്ടാഴ്ച മുമ്പ് ആശുപത്രി വിട്ട് വീട്ടിലെത്തുകയും ചെയ്തിരുന്നു.

പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്യവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തലയ്ക്ക് പിന്നില്‍ ഏറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്ന് പൊലീസിന് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശശിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായാണ് പൊലീസ് സംശയിക്കുന്നത്. ആസിഫിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ പ്രതികളുടെ ചിത്രങ്ങള്‍ വ്യക്തമാവുകയുള്ളൂ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top