ലൈംഗിക പീഡനം: ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

കേസിലെ പ്രതികള്‍

ദില്ലി: ലൈംഗിക പീഡന കേസില്‍ പ്രതികളായ ഓര്‍ത്തോഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി ഫാദര്‍ സോണി വര്‍ഗീസ്, നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ഇന്നലെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് കേസില്‍ വാദം കേള്‍ക്കാനുള്ള കോടതി തീരുമാനം. യുവതിയുടെ വാദങ്ങള്‍ മുഖവിലക്കെടുത്താല്‍ പോലും പീഡനകുറ്റം നിലനില്‍ക്കില്ലെന്ന് ഇവരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടും. അപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കും.

ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ജെയ്‌സ് കെ ജോര്‍ജിന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികള്‍ യുവതിയോട് വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top