എസ്‌സി-എസ്ടി വിഭാഗക്കാര്‍ക്ക് സ്ഥാനകയറ്റത്തിന് സംവരണം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഏഴംഗ ഭരണഘടന ബെഞ്ച് പരിഗണിക്കും

സുപ്രിം കോടതി

ദില്ലി: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സ്ഥാനകയറ്റത്തിന് സംവരണം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി ഏഴംഗ ഭരണഘടന ബെഞ്ച് പരിഗണിക്കും. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ബെഞ്ചിന് ഉടന്‍ രൂപം നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.

ഏഴംഗ ബെഞ്ച് തീരുമാനം എടുക്കുംവരെ ഇടക്കാല ഉത്തരവ് ഇറക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ സ്ഥാനക്കയറ്റത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച നാഗരാജ് കേസിലെ വിധി തല്‍ക്കാലം തുടരും. കേസ് തീര്‍പ്പാക്കാത്തത് കാരണം നിരവധി സ്ഥാനക്കയറ്റങ്ങള്‍ തീരുമാനം ആകാതെ കിടക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചെങ്കിലും കോടതി ഇടക്കാല ഉത്തരവ് ഇറക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top