പ്രളയം: ജപ്പാനില്‍ മരണസംഖ്യ 170 കവിഞ്ഞു

ടോക്കിയോ: ജപ്പാനില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 176 ആയി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. സമീപകാലത്തുണ്ടായതില്‍ വെച്ച് രാജ്യം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലും പലയിടത്തും ഗതാഗതം താറുമാറായി. നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും തടസ്സപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങളില്‍ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹിരോഷിമ, ഒകയാമ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്.

നേരത്തെ പ്രളയത്തെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ബല്‍ജിയം, ഫ്രാന്‍സ്, സൗദി അറേബ്യ, ഈജിപ്ത് പര്യടനങ്ങള്‍ റദ്ദാക്കിയിരുന്നു. സാധ്യമായ എല്ലാ സേനയേയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top